---
title: "കോഴിക്കോട് ഇൻഡോസീസ് ഫ്ലാറ്റിൽ അഗ്നിരക്ഷാ വകുപ്പിന്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ്"
english_title: "Fire Safety Awareness Class Held At Indocrest Flats Kozhikode By Kerala Fire And Rescue"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/378651/ kozhikode-indocrest-flats-fire-safety-awareness-class"
published_at: "2026-08-15T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802685c7a50_kozhikode-indocrest-flats-fire-safety-awareness-class.jpg"
keywords: ["Fire Safety", "Kerala Fire And Rescue", "Indocrest Flats", "Awareness Class", "CPR Training"]
---

# കോഴിക്കോട് ഇൻഡോസീസ് ഫ്ലാറ്റിൽ അഗ്നിരക്ഷാ വകുപ്പിന്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

> **Lead Summary:** കോഴിക്കോട്: കേരള അഗ്നിരക്ഷാവകുപ്പിന്റെ ഗാർഹിക കൂട്ടായ്മകൾക്കുള്ള ഫയർ ആൻഡ് സേഫ്റ്റി അവയർനസ് ക്യാമ്പയിനിന്റെ ഭാഗമായി തൊണ്ടയാട് ഇൻഡോസീസ് ക്രസ്റ്റ് ഫ്ലാറ്റിലെ താമസക്കാർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട്: കേരള അഗ്നിരക്ഷാവകുപ്പിന്റെ ഗാർഹിക കൂട്ടായ്മകൾക്കുള്ള ഫയർ ആൻഡ് സേഫ്റ്റി അവയർനസ് ക്യാമ്പയിനിന്റെ ഭാഗമായി തൊണ്ടയാട് ഇൻഡോസീസ് ക്രസ്റ്റ് ഫ്ലാറ്റിലെ താമസക്കാർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വെള്ളിമാടുകുന്ന് ഫയർഫോഴ്സ് യൂണിറ്റിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ റഫീഖ് കാവിൽ ക്ലാസിന് നേതൃത്വം നൽകി. ക്ലാസിൽ ബഹുനില കെട്ടിടങ്ങളിൽ ഉണ്ടാകാനിടയുള്ള അഗ്നിബാധയും മറ്റ് അപകടങ്ങളെ കുറിച്ചും അവയുടെ പ്രതിരോധമാർഗങ്ങളും വിശദമായി വിശദീകരിച്ചു.

ഫ്ലാറ്റ് നിവാസികൾ നേരിടേണ്ടി വരുന്ന അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അദ്ദേഹം ബോധവൽക്കരണം നടത്തി. പരിപാടിയുടെ പ്രധാന ആകർഷണമായി ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലെ നിർമ്മിത അഗ്നിശമനോപകരണങ്ങളുടെ പ്രവർത്തനം പ്രായോഗികമായി പരിശീലിപ്പിച്ചു.

എങ്ങനെ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും അപകടസമയത്ത് എങ്ങനെ പ്രതികരിക്കണമെന്നും താമസക്കാർക്ക് നേരിട്ട് പരിശീലനം നൽകി. ഇൻഡോസീസ് റസിഡണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ പ്രഥമ ശുശ്രൂഷയും സിപിആർ പരിശീലനവും താമസക്കാർക്ക് നൽകി. ഹൃദയാഘാതം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക നടപടികളെക്കുറിച്ച് വിദഗ്ധർ ക്ലാസെടുത്തു.

അസോസിയേഷൻ ഭാരവാഹികളായ വേണുഗോപാൽ, ബഷീർ അഹമ്മദ് എന്നിവർ ബോധവൽക്കരണപരിപാടിക്ക് നേതൃത്വം നൽകി. ഫ്ലാറ്റിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശീലനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അഗ്നിബാധ തടയുന്നതിലും അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുന്നതിലും താമസക്കാരുടെ പങ്ക് എത്രത്തോളം പ്രധാനമാണെന്ന് ക്ലാസിലൂടെ വ്യക്തമാക്കിയതായി സംഘാടകർ പറഞ്ഞു.

**English Summary:**

As part of Kerala Fire and Rescue Department's Fire and Safety Awareness Campaign, a safety class was held for residents of Indocrest Flats in Thondayad, Kozhikode. ASO Rafeeq Kavil from Vellimadukunnu Fire Force led the session on fire hazards in high-rise buildings and prevention methods. The event included practical training on fire extinguishers, first aid, and CPR. The Indocrest Residents Association organized the program with office bearers Venugopal and Basheer Ahmed leading it.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/378651/ kozhikode-indocrest-flats-fire-safety-awareness-class)